കേരള ക്ഷേത്ര വാദ്യ കല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം, ന്യൂഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യ നിപുണ പുരസ്‌കാരവും നേടിയ നീലേശ്വരം സന്തോഷ് മാരാരെ ആദരിച്ചു

കാഞ്ഞങ്ങാട് : ചെമ്മട്ടംവയല്‍ ബല്ലത്ത് ശ്രീബല്ലത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാ ദിനവും, ആണ്ടു മഹോത്സവത്തില്‍ കേരള ക്ഷേത്ര വാദ്യ കല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം, ന്യൂഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യ നിപുണ പുരസ്‌കാരം ലഭിച്ച നീലേശ്വരം സന്തോഷ് മാരരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് പി. കൃഷ്ണന്‍ നായര്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങില്‍ രക്ഷാധികാരി വി.കൃഷ്ണന്‍ മസ്റ്റര്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം നാരായണന്‍, കൃഷ്ണന്‍ വടക്കേവളപ്പില്‍, പി.കെ.ഗംഗാധരന്‍, എന്‍ കുഞ്ഞമ്പു, കണ്ണന്‍ പുല്ലാകോടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

error: Content is protected !!