കാഞ്ഞങ്ങാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2025 -26ബജറ്റ് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അവതരിപ്പിച്ചു. 2025-26 വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന കേന്ദ്ര പദ്ധതി വിഹിതവും, ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും, ബ്ലോക്ക് പഞ്ചായത്ത് തനതു ഫണ്ടും ഉള്‍പ്പെടെ 59കോടി 76 ലക്ഷത്തി 78 ആയിരത്തി 544 രൂപ വരവും 59 കോടി 14 ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവും 62 ലക്ഷത്തി ആയിരത്തി 544 രൂപ മിച്ചവും പ്രതീക്ഷികുന്നു. എല്ലാ മേഖലയ്ക്കും തുല്യ പ്രാധാന്യം നല്കി സന്തുലിത വികസന ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരി കുക്കയും തുക ‘ നീക്കി വയ്ക്കുകയും ഭക്ഷണം ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷികമേഖല തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍, നെല്‍കൃഷി വികസനപദ്ധതികള്‍, ടിഷ്യുകള്‍ച്ചര്‍ നേന്ത്രവാഴകൃഷി, സമഗ്ര പച്ചക്കറി കൃഷിവികസന പദ്ധതികള്‍, മറ്റുകാര്‍ഷിക അനുബന്ധ പ്രവൃത്തികള്‍ എന്നിവ നടപ്പിലാക്കുന്നു. ആയതിനായി 39 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ കാസര്‍കോടിന്റെ മാത്രം സ്വന്തമായുള്ള കുള്ളന്‍ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ കര്‍ഷകരിലേക്ക് പശുക്കളെ എത്തികുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കും. പ്രവാസ ലോകത്ത് നിന്ന് തിരിച്ചെത്തു ന്നവര്‍ക്കായി ബ്രോയിലര്‍ കോഴിയൂണിറ്റ് തുടങ്ങാന്‍ ധനസഹായം നല്‍കുന്നു. പദ്ധതികളായി 37 ലക്ഷം വകയിരുതിയിട്ടുണ്ട്.
പാര്‍പ്പിട പദ്ധതികള്‍ നാല് കോടി . ആരോഗ്യം വികസനത്തിനായി ഒരു കോടി രണ്ടുലക്ഷം രൂപ . ജാഗ്രത സമിതി ജന്‍ഡര്‍ റിസോര്‍സെന്റര്‍ വഴിയുള്ള
പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. വനിതാ വികസനത്തിനായി 35 ലക്ഷം . വയോജനങ്ങള്‍ /കുട്ടികള്‍/ ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതികള്‍ക്കായി
80 ലക്ഷം .പ്രൈമറി സ്‌കൂളുകളള്‍ എല്ലാ തന്നെ സ്മാര്‍ട്ട് ക്ലാസ് മുറിയിലേക്ക് മാറ്റുന്നതിന് ഭാഗമായി പഞ്ചായത്തുമായികൈ കോര്‍ത്ത് പദ്ധതികള്‍ നടപ്പിലാക്കും. സ്‌കൂളുകളിലും ശുചിത്വ കോംപ്ലക്‌സ് നിര്‍മ്മാണം, വിദ്യാര്‍ത്ഥിനികള്‍ക്ക് നാപ്കിന്‍ വിതരണം തുടങ്ങിയ പദ്ധതികള്‍ 60 ലക്ഷം .
പ്രകൃതി, ജലസംരക്ഷണം കുടിവെള്ളം എന്നിവക്ക് 55 ലക്ഷരൂപ.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് കൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ പി.വി.സി. പൈപ്പ് നിര്‍മ്മാണം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള RRF ല്‍ വിപുലമായ സംവിധാനം ഒരുക്കി കൊണ്ടാണ് ഈ നൂതന പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ തൊഴില്‍ വര്‍ധനവും തനതുവരുമാന വര്‍ദ്ധനവും ലഭ്യമാകുന്നു. സ്‌കൂളുകള്‍ക്ക് ശുചിത്വ സമുച്ചയങ്ങളും, പഞ്ചായത്ത് പരിധിയില്‍ കൂടുതലായി ടേക്ക്. എ. ബ്രേക്ക് സ്ഥപികുന്നതിനും പദ്ധതികള്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി 50 ലക്ഷം രൂപ വകയിരുത്തി.
വിവിധ മേഖലയില്‍ പശ്ചാത്തല വികസനം ഒരുക്കുന്നതിനായി രണ്ടുകോടി രൂപ നീക്കിവെച്ചു.തൊഴിലുറപ്പ് പ്രവൃത്തികള്‍ 48 കോടി .
പശ്ചാത്തല മേഖലക്കായി പള്ളിപ്പുഴ പൂക്കോട്ട് പള്ളത്തിങ്കാല്‍ വയല്‍ നടപ്പാത നിര്‍മാണം ബ്ലോക്ക് വിഹിതം 5 ലക്ഷം, അജാനൂര്‍ മടിയന്‍ വെള്ളിക്കോത്ത് അടോട്ട് എന്നിവിടങ്ങളില്‍ തുറന്ന വ്യായാമ കേന്ദ്രം 9 ലക്ഷം, അജാനൂര്‍ പൂത്താലിക്കുളം കുളം നവീകരണം 7 ലക്ഷം,
മടിക്കൈ പള്ളിക്കര ഡിവിഷനുകളിലെ റോഡ് ടാറിംഗ് 21 ലക്ഷം, ഉദുമ മുതിയക്കാല്‍ ജി എല്‍ പി എസ്സിന് ഓപ്പണ്‍ സ്റ്റേജ് 8 ലക്ഷം, ഉദുമ മാങ്ങാട് മത്സ്യ മാര്‍ക്കറ്റിന് ബ്ലോക്ക് വിഹിതം 7 ലക്ഷം, ഉദുമ കണ്ണികുളങ്ങര വയല്‍ തോടിന് നടപാത 8 ലക്ഷം, പുല്ലൂര്‍ പെരിയ പടാംകോട്ട് വട്ടക്കണ്ടം റോഡ് ടാറിംഗ്-8 ലക്ഷം, പുല്ലൂര്‍ പെരിയ തൊടോട്ട് പള്ളത്തിങ്കാല്‍ റോഡ് 8 ലക്ഷം, പള്ളിക്കര എക്കാല്‍ തുവള്‍ കുളിയന്മരം റോഡ് ടാറിംഗ് 8 ലക്ഷം,
ചെര്‍ക്കപ്പാറ ഗ്രൌണ്ട് നവീകരണം-ബ്ലോക്ക് വിഹിതം 5 ലക്ഷം, അജാനൂര്‍ രാമഗിരി പൊതുവ്യായാമ കേന്ദ്രം 8 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന് കുഴല്‍ക്കിണര്‍ 1,09, ലക്ഷം, ഉദുമ നാലാം വാതുക്കല്‍ പൊതു ശൗചാലയം 7 ലക്ഷം, തച്ചങ്ങാട് ഗവ ഹൈസ്‌കൂളിന് ശുചിത്വ കോമ്പ്‌ലക്‌സ് 7 ലക്ഷം,
പാക്കം ജി എസ് എസ് എച്ച് എസിന് ശുചിത്വ സമുച്ചയം 7 ലക്ഷം, കക്കാട്ട് ജി എസ് എസ് എച്ച് ന് ശുചിത്വ സമുച്ചയം 7 ലക്ഷം, അജാനൂര്‍ രാവണേശ്വരം ജി എസ് എസ് എച്ച് ന് വാഷ് ബേസിന്‍ 1.50 ലക്ഷം മറ്റു ശുചിത്വ പദ്ധതികള്‍ 4.59 ലക്ഷം, പൊതു കുളം നവീകരണം 8 ലക്ഷം, കീക്കാനം ജി എല്‍ പി എസ്. ന് അസംബ്ലി ഹാള്‍ നിര്‍മാണം ബ്ലോക്ക് വിഹിതം 4 .77 ലക്ഷം, ആരോഗ്യ പരിപാലനം തുറന്ന വ്യായാമ കേന്ദ്രങ്ങള്‍ ക്ക് 12 ലക്ഷം, പെരിയ കമ്മ്യൂണിറ്റി ഹാളിനു മുകളില്‍ ഷീറ്റിട്ട് കോണ്‍ഫറന്‍സ് ഹാള്‍ തയ്യാറാക്കല്‍ 10 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
