അരയി ഗവ: യുപി സ്‌കൂള്‍പഠനോത്സവം നടന്നു

കാഞ്ഞങ്ങാട്:സമഗ്ര ശിക്ഷ കേരളം ഗവണ്മെന്റ് യു പി സ്‌കൂള്‍ അരയില്‍ പഠനോല്‍ത്സവം നടന്നു,ഒരു വര്‍ഷത്തെ പഠന പ്രവര്‍ത്തനത്തില്‍ നേടിയെടുത്ത അറിവുകള്‍,സ്വയം വികസിപ്പിച്ചെടുത്ത കാര്യങ്ങള്‍,പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന വിവിധ പഠന പ്രവര്‍ത്തനങ്ങള്‍,കഥ,കവിതതുടങ്ങിയ വിവിധങ്ങളായ സൃഷ്ടികളുടെ പരിചയപ്പെടുത്തല്‍.എന്നിവ പഠനോത്സവത്തിന്റെ ഭാഗമായി നടന്നു. ഹോസ്ദുര്‍ഗ് എ ഇ ഒ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു, സര്‍ഗ്ഗവസന്തത്തിന്റെ പ്രകാശനം ഹോസ്ദുര്‍ഗ് ബി പി സി ഡോ : കെ വി രാജേഷ് സ്‌കൂള്‍ വാര്‍ഷികആഘോഷത്തിന്റെ പേര് പ്രകാശനം വാര്‍ഡ് മെമ്പര്‍ വി സുഹറയും പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് പി കെ നിഗേഷ് അധ്യക്ഷത വഹിച്ചു. എസ്  എം സി ചെയര്‍മാന്‍ കെ ജഗദീശന്‍, ജീഷപാവൂര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ എച്ച് എം അധ്യാപിക ശോഭനകൊഴുമ്മല്‍ സ്വാഗതം പറഞ്ഞു. പഠനോത്സവത്തിന്റെ പ്രചരണത്തിനായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഏരിയ,ജില്ലാ മത്സരത്തില്‍ വിജയിക്കുകയും,സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത സ്‌കൂളിന്റെ പ്രചരണ വീഡിയോ പ്രദര്‍ശനം,സ്വാഗത നൃത്തശില്പം,തുടങ്ങിയ വിവിധ പരിപാടികളുംനടന്നു.

error: Content is protected !!