കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് (കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം കാരാട്ട് വയല്‍ ജില്ല പെന്ഷന് ഭവനില്‍ നടന്നു. കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. സി.പ്രസന്ന ടീച്ചര്‍ ഉല്‍ഘടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ബി.പരമേശ്വരന് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജോ:കെ.സുജാതന്‍ മാസ്റ്റര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സെക്രട്ടറി കെ.ചന്ദ്രശേഖരന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കെ വി കുഞ്ഞികൃഷ്ണന് സ്വാഗതവും, കെ.പി. കമ്മരാന്‍ നായര്‍ അനുശോചന പ്രമേയവും ട്രഷറര്‍ വി.സുരേന്ദ്രന് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.എസ്. ഗോപാലകൃഷ്ണന് ജില്ലാ ട്രഷറര്‍, ടി.വി.സരസ്വതി കുട്ടി ടീച്ചര്‍ ജില്ലാ വൈസ് പ്രസിഡന്റ്,ബാലന് ഒളിയക്കാല്‍ ജില്ലാ വൈസ് പ്രസിഡന്റ്,പി.വി. കമലാക്ഷി,ജില്ലാ ജോയിന്റ് സെക്രട്ടറി,വി.വി. ബാലകൃഷ്ണന് ജില്ലാ കമിറ്റി അംഗം എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വെച്ച് വിദ്വാന് കെ കെ നായരെ കറിച്ച് എഴുതിയ വായന വസന്തം എന്ന പുസ്തകതിന്റെ ഗ്രന്ഥ രചയിതാവ് എം. കുഞ്ഞമ്പു പൊതുവാള് മാസ്റ്ററെ അനുമോദിച്ചു.
പുതിയ വര്‍ഷത്തെ ഭാരവാഹികളെ ജില്ലാ കമിറ്റി അംഗം കുഞ്ഞി ഗോവിന്ദന് നേതൃത്വം വഹിച്ചു.പുതിയ ഭാരവാഹികള്‍ പ്രസിഡന്റ് ബി പരമേശ്വരന്, സെക്രട്ടറി കെ ചന്ദ്രശേഖരന്, ട്രഷറര്‍ വി സുരേന്ദ്രന് എന്നിവര്‍ അടങ്ങിയ 25 അംഗ കമിറ്റിയെ തിരഞ്ഞെടുത്തു. എന്‍ രാധ പ്രമേയവും വി കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു. 1/7/2024 മുതലുളള പെന്ഷന് പരിഷ്കരണ നടപടി ആരംഭിക്കുക. ക്ഷാമശ്വാസ കുടിശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സര്ക്കാറിനോട്ആവശ്യപ്പെട്ടു.
