ബേക്കല്‍ : പൊതുവിദ്യാലയങ്ങളിലെ വിഭിന്നശേഷി കുട്ടികളെ കണ്ടെത്തി സവിശേഷ പിന്തുണ നല്കുവാന് അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി ദ്വിദിന പരിശീലനവുമായി സമഗ്ര ശിക്ഷാ കേരളം. ജില്ലാ റിസോഴ്സ് ഗ്രൂപ്പിനുള്ള ദ്വിദിന പരിശീലനം ബേക്കല്‍ ബിആര്‍സിയില്‍ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടിവി മധുസൂദനന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെപി രഞ്ജിത് അധ്യക്ഷനായി. കാസര്‍കോട് എഈഓ അഗസ്റ്റിന് ബെര്‍ണാഡ് മുഖാതിഥിയായി. ഡോ. വിനോദ് കുമാര്‍ പെരുമ്പള, കെഎം ദിലീപ്കുമാര് എന്നിവര്‍ സംസാരിച്ചു. സുമാദേവീ, ബി ഗിരീശന്, സീമ എന്നിവര്‍ പരിശീലനത്തിന്നേതൃത്വംനല്കി.
വിഭിന്നശേഷി കുട്ടികളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അധ്യാപകര്‍ക്ക് പരിശീലനവുമായി എസ്എസ്കെ
