പുല്ലൂര്‍ : വണ്ണാര്‍ വയല്‍ പി. കൃഷ്ണന് നായര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ വനിതാ വേദിയുടെ നേതൃത്വത്തില്‍ കഥാകൃത്ത് പി.വി. ഷാജികുമാറിന്റെ മരണവംശം എന്ന നോവലിനെ കുറിച്ച് ചര്‍ച്ച നടത്തി. ഗ്രന്ഥശാലാ കമ്മിറ്റി അംഗം മധുരമ്പാടിയിലെ രവി ചേരിപ്പാടിയുടെ ഭവനത്തിലാണ് പുസ്തക ചര്‍ച്ച നടത്തിയത്. വനിതാ വേദി പ്രസിഡന്റ് പി.വി.ശ്യാമള അധ്യക്ഷയായി. മഞ്ജു നാരായണന്,സൗമ്യ രവീന്ദ്രന്, അജയ് പ്രസീദ്,അജയന് ചാലിങ്കാല്‍, പത്മനാഭന് പടിഞ്ഞാറേവീട്, മാടിക്കാ ല്‍ നാരായണന് രവീന്ദ്രന്ചേരിപ്പാടി അനില്‍പുളിക്കാല്‍ സി.വി. അഭിലാഷ് എന്നിവര്‍സംസാരിച്ചു
വണ്ണാര്‍ വയല്‍ പി. കൃഷ്ണന് നായര്‍ സ്മാരക ഗ്രന്ഥാലയം വനിതാ ദിനാഘോഷം; പുസ്തക ചര്‍ച്ച നടത്തി
