വില്ലാരംപതി ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു

പെരിയ : കേരള സര്‍ക്കാരിന്റെ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായി വില്ലാരംപതി ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയത്തെ ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഇഎംഎസ് സാംസ്‌കാരിക സമിതിയും ഗ്രന്ഥാലയവും സംയുക്തമായി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ലത രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് എം മോഹനന്‍ അധ്യക്ഷനായി. ഹരി വില്ലാരംപതി, ടി ഷാജീവന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമിതി സെക്രട്ടറി നിധേഷ് സ്വാഗതവും ലൈബ്രേറിയന്‍ അഞ്ജലി നന്ദിയും പറഞ്ഞു.

error: Content is protected !!