ബേക്കല്‍ :ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപത്തും പള്ളിക്കര ബീച്ചിലും വന്‍ തീ പിടുത്തം . തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിച്ച തീ പിടുത്തം ഉച്ചക്ക് 12 മണിവരെ നീണ്ടു നിന്നു. പള്ളിക്കര ബീച്ചില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്ക്കടക്കം ആരോ തീയിടുകയായിരുന്നു . തീ ആളിപ്പടര്‍ന്ന് ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന് സമീപം വരെ എത്തി. റെയില്‍വേ ജോലിയുടെ ഭാഗമായി മുറിച്ചിട്ട അക്കെഷ്യ കാറ്റാടി മര ഉരുപ്പടികള്‍ അടക്കം കത്തി നശിച്ചു. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതോടെ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. കാഞ്ഞങ്ങാട് നിന്ന് ഫയര്‍ ഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
