മാവുങ്കാല്‍: ഉദയംകുന്ന് ഝാന്‍സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. ക്ലബ്ബ് പ്രസിഡന്റ് പി അനന്തന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എ ശ്രീഹരി പ്രവര്‍ത്തനം റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ദേശീയപാതയിലെ
സര്‍വീസ് റോഡിലെ അപാകതകള്‍ പരിഹരിക്കുക, വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെ കുറിച്ചും യോഗം പ്രമേയം പാസാക്കി.
ഭാരവാഹികളായി കെ.നിതീഷ്( പ്രസിഡന്റ്), അര്‍ജുന്‍ (വൈസ്പ്രസിഡന്റ്), പി എ .ശ്രീഹരി (സെക്രട്ടറി),ആനന്ദ് കുമാര്‍(ജോയിന്റ് സെക്രട്ടറി), പി മുരളി (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.
