പെരിയ : ക്ലബ്ബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചും,വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ, ‘ഇനി പുസ്തകമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് പ്രതിഷേധ ജ്വാല തീര്‍ത്തും ചാലിങ്കാല്‍ ചെക്കിയാര്‍പ്പ് ബ്രദേഴ്സ് ക്ലബ്ബ് വനിതാ വേദി പ്രവത്തകര്‍.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി വൈസ് പ്രസിഡന്റ് അനിത ദാമോദരന്റെ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജിതിന്‍ കുമാര്‍ എം, കൃപേഷ് കെ, എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് ലൈബ്രേറിയന്‍ ചന്ദന, അജിത്ത് കുമാര്‍, പ്രമോദ് ചെക്കിയാര്‍പ്പ്,രജിന്‍കെ, വിനയന്‍ സി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വനിതാ വേദി സെക്രട്ടറി സൗമ്യ എം സ്വാഗതവും, ട്രഷറര്‍ സൗമ്യ പി വി നന്ദിയുംപറഞ്ഞു.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ച് ചെക്കിയാര്‍പ്പ് ബ്രദേഴ്സ് ക്ലബ്ബ് വനിതാ വേദി പ്രവര്‍ത്തകര്‍
