ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷനും, പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ചിറ്റാരിക്കാല്‍ :കേന്ദ്ര പദ്ധതികള്‍ മുഴുവന്‍ കേരളസര്‍ക്കാരിന്റെതാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുപോകുന്ന ഗവര്‍മെന്റ് ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. കേശവന്‍. ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി കമ്പല്ലൂര്‍ ടൗണില്‍ വച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. അഴിമതി – മയക്കുമരുന്ന് മാഫിയകളുടെ താവളമായി കേരളം മാറിയെന്നും ഇതിനെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കാന്‍ ജനങ്ങളെ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയക്കൊടി പാറിക്കാമെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷനില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനി പറഞ്ഞു. ബിജെപി ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ ബാബു അധ്യക്ഷനായി.നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത്, ജന സെക്രട്ടറിമാരായ രാജീവന്‍ ചീമേനി, എ.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ആദ്യകാല പ്രവര്‍ത്തകരായ കെ.കെ. പ്രഭാകരന്‍ ചിറ്റാരിക്കാല്‍, കുഞ്ഞിരാമന്‍ കമ്പല്ലൂര്‍ എന്നിവരെആദരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജേഷ് കുന്നുമ്മല്‍ സ്വാഗതവും മണ്ഡലം ട്രഷറര്‍ കെ പി വിനോദ് നന്ദിയും പറഞ്ഞു.

error: Content is protected !!