ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കണം : കേരള കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് :ലഹരിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി ജില്ലയായതിനാല്‍ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ പുറത്തുനിന്നാണ് ജില്ലയിലേക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നതെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അറിവുണ്ടായിട്ടും പരിശോധന ശക്തമാക്കാത്തത് ലഹരി പദാര്‍ത്ഥങ്ങളുടെ ജില്ലയിലെ വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിക്കുവാന്‍ കാരണമായതായി യോഗം വിലയിരുത്തി. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പാര്‍ട്ടിയുടെ ജില്ലാ നേതൃത്വ ക്യാമ്പ് വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിന് ജില്ലാ സെക്രട്ടറി പ്രിന്‍സ് ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ്പ് ചാരാത്ത്, ജില്ലാ സെക്രട്ടറിമാരായ ബിനോയ് വള്ളോപ്പള്ളി, ജെയിംസ് കണിപ്പുള്ളി, കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മാരിയടിയില്‍, സംസ്ഥാന കമ്മിറ്റി അംഗം കെഎ സാലു , ജില്ലാ ഭാരവാഹികളായ അഡ്വക്കറ്റ് നിസാം ഫലാഖ്, സന്തോഷ് കുമാര്‍ തൃക്കരിപ്പൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!