കാഞ്ഞങ്ങാട്:സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം ചുമട്ടുതൊഴിലാളി യൂണിയന്‍ ഏരിയാ പ്രസിഡണ്ട്,ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം അക്കാലത്തില്‍ മരണമടഞ്ഞ കാഞ്ഞങ്ങാട്ട് ജനകീയനും ക്ലബ്ബ് ഭരണസമിതി അംഗവുമായ ടി വി കരിയന്റെ നിര്യാണത്തില്‍ സിപിഐഎം പുല്ലൂര്‍ ബ്രാഞ്ച്,എകെജി സ്മാരക ക്ലബ്ബ്,ഗ്രന്ഥാലയം എന്നിവര്‍ ചേര്‍ന്ന് അനുസ്മരണ യോഗവും അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനവും നടന്നു.
ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡണ്ട് എ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഏരിയാ കമ്മിറ്റി അംഗം എം പൊക്ലന്‍ അനാച്ഛാദനംചെയ്തു, വി നാരായന്‍,കെ സിജു, എം അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രന്ഥാലയം സെക്രട്ടറി എം വി .നാരായണന്‍ സ്വാഗതവും കെ വി രാജന്‍ നന്ദിയുംപറഞ്ഞു.
ടി വി കരിയന്‍ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു; സിപിഎം പുല്ലുര്‍ ബ്രാഞ്ച്,എകെജി ക്ലബ്ബ്,ഗ്രന്ഥാലയം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു
