മാവുങ്കാല്‍:ഹിന്ദുവിന്റെ ആചാര അനുഷ്ടാനങ്ങളെ അവഹേളിക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്,പ്രയാഗ് രാജില്‍ നടന്ന 66 കോടി ഭക്തജനങ്ങള്‍ പങ്കടുത്ത മഹാകുംഭമേളയെ അടക്കം അവഹേളിക്കുന്ന നിലപാടാണ് ഇവിടെത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് ഹിന്ദുസമൂഹം അത് തിരിച്ചറിയണമെന്നും ഹിന്ദു ഐക്യവേദി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പി.ഷാജി പറഞ്ഞു.ലഹരിയുടെ ഉപയോഗം മൂലം ഇന്ന് നടക്കുന്ന അതിക്രൂരമായ പിഡനങ്ങള്‍ മുതല്‍ കൊല്ലപാതകം വരെയുള്ള കാര്യങ്ങള്‍ക്ക് ദിനം പ്രതി കേള്‍ക്കുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ നാടായി എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ഒന്നും തന്നെ ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് നീലകണ്ഠന് അദ്ധ്യക്ഷം വഹിച്ചു. ഹിന്ദു ഐക്യവേദി സംഘടന ജില്ല സെക്രട്ടറി വി.സുധാകരന് മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ല വര്‍ക്കിംങ്ങ് പ്രസിഡന്റ് തച്ചങ്ങാട് ഗോപാലകൃഷ്ണന്,സക്ഷമ ജില്ല വൈസ് പ്രസിഡന്റ് ഗീത ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കലാ-കായിക പ്രതിഭകളെ ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി അഡ്വ എ. മണികണ്ഠന് ഉപഹാരം നല്കി ആദരിച്ചു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ സ്വാഗതവും ജോ: സെക്രട്ടറി ശശി തായങ്കട നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ നാടായി മാറി എസ് പി ഷാജി: ഹിന്ദു ഐക്യവേദി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വെന്‍ഷനും കുടുംബസംഗമവും ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് എസ്.പി.ഷാജി ഉദ്ഘാടനം ചെയ്തു
