ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വ്യാപാരി മരിച്ചു; കുമ്പളയിലെ എന്‍ കെ സുധീഷ് ആണ് മരിച്ചത്

അമ്പലത്തറ: ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ വ്യാപാരി മരിച്ചു. കുമ്പളയിലെ എന്‍ കെ സുധീഷ് (44)ആണ് മരിച്ചത്. ദീര്‍ഘകാല അസുഖത്തെ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ചികില്‍സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയത്. കുമ്പളയില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. പിതാവ് : പരേതനായ ടി വി ചന്തു .മാതാവ് ചന്ദ്രവതി .ഭാര്യ: ഹര്‍ഷിത. മക്കള്‍: ആദിഷ് .സഹോദരങ്ങള്‍ എന്‍ കെ സുനില്‍(ഡ്രൈവര്‍), സുമ.

error: Content is protected !!