മയക്കുമരുന്നിനെതിരെ പ്രതിരോധക്കോട്ട തീര്‍ക്കണം: പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണം  പൊലീസ് അസി. സബ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന ദാസ് ഉദ്ഘാടനം ചെയ്തു

കരിവെള്ളൂര്‍ : മയക്കുമരുന്നി?നെതിരെ പ്രതിരോധക്കോട്ട കെട്ടാനുള്ള ആഹ്വാനവുമായി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ വനിത വേദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനാചരണം. പയ്യന്നൂര്‍ ഡിവൈഎസ്പി ഓഫീസ് അസി.
സബ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന ദാസ് ഉദ്ഘാടനം ചെയ്തു.

സുശക്തവും പഴുതുകളി?ല്ലാത്തതുമായ പ്രതിരോധക്കോട്ട കെട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരോ വ്യക്തിയും കുടുംബവും പങ്കു ചേരണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സ്വപ്ന ദാസ് ആഹ്വാനം ചെയ്തു. വരുംതലമുറയുടെ കൈകളിലാണ് നാടിന്റെ ഭാവി. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സര്‍ഗ്ഗശേഷിയും അപകടത്തിലാക്കാന്‍ അനുവദിച്ചു കൂടാ. അവര്‍ വ്യക്തമാക്കി. ലഹരിവിരുദ്ധദിനത്തിന്റെ പ്രാധാന്യം ഏറ്റെടുത്ത് മയക്കുമരുന്നുകളുടെയും ലഹരി പദാര്‍ത്ഥങ്ങളുടെയും ഉപഭോഗത്തില്‍ നിന്ന് നാടിന്റെ വിമുക്തിക്കായി പ്രവര്‍ത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യണമെന്ന് പോലീസ് ഓഫീസര്‍ തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍ വ്യക്തമാക്കി. ‘മയക്കു മരുന്ന് സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ലഹരി? ഉപഭോഗത്തെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും യുവജനങ്ങളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
മാരക വിഷവസ്തുക്കളായ രാസപദാര്‍ത്ഥങ്ങളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി ഉപയോഗിക്കുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി അരങ്ങേറുന്നു. മയക്കു മരുന്ന് വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടലുണ്ട്. എന്നാല്‍, അത്തരം നടപടികള്‍ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ല.’- സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മയക്കു മരുന്ന് ഉപയോഗം കൊണ്ട് കൂടുതല്‍ ദുരിതമനുഭവിക്കുന്നത് അമ്മമാരാണ്. വനിതകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തി കൊണ്ടു മാത്രമേ ഈ വിപത്തിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ കഴിയൂ.വനിത വേദി വൈസ് പ്രസിഡന്റ് എ വി സീമ അധ്യക്ഷയായി. കണ്‍വീനര്‍ കെ. അനിത, പിടി ഷൈനി , പി പി അനിത, ഷീബ മുരളി, സജിഷ ഈയ്യക്കാട്, പി വി കാര്‍ത്യായനി,കെ പി രമേശന്‍, ശശിധരന്‍ ആലപ്പടമ്പന്‍ സംസാരിച്ചു.

error: Content is protected !!