സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു: കയ്യൂര്‍ മുഴക്കോം വലിയ പൊയിലില്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ ആണ് മരിച്ചത്

ചെറുവത്തൂര്‍ : സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം വലിയ പൊയിലില്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതമേറ്റത്. നെഞ്ച് ഭാഗത്ത് പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.  എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ അന്തിമമായ സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചീമേനി പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

error: Content is protected !!