വയോധികന്‍ കടലില്‍ വീണ് മരിച്ചു; ബല്ലാ കടപ്പുറം ഇട്ടമ്മല്‍ റോഡില്‍ ചാലിയന്‍ നായിലെ അബ്ദുള്‍ റഹ്‌മാന്‍  ആണ് മരിച്ചത്

കാഞ്ഞങ്ങാട് : വയോധികന്‍തലകറങ്ങി കടലില്‍ വീണ് മരിച്ചു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ റോഡില്‍ ചാലിയന്‍ നായിലെ അബ്ദുള്‍ റഹ്‌മാന്‍ എന്ന അതിരാന്‍ ച്ച(81)ആണ് മരിച്ചത്. ഇന്ന് രാവിലെ ബല്ലാ കടപ്പുറത്ത് കടലില്‍ വെള്ളത്തില്‍ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടച്ചേരിയില്‍ നേരത്തെ ഫ്രൂട്‌സ് കച്ചവടം നടത്തിയിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഭാര്യ:മറിയം, മക്കള്‍:ബഷീര്‍(ദുബയ്), സിദ്ദീഖ്, ലൈല,മരുമക്കള്‍:റംസബി,റുക്‌സാന,ഹനീഫ

 

 

 

error: Content is protected !!