വനിതാ ദിനത്തില്‍ അഞ്ച് വനിതകളെ ആദരിച്ച് അജാനൂര്‍ ലയണ്‍സ് ക്ലബ്ബ്; നഗരസഭാദ്ധ്യക്ഷ കെ.വി സുജാത ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു

അജാനൂര്‍:ലോക വനിതാ ദിനത്തിന്റെയും അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെയും ഭാഗമായി വ്യത്യസ്ത മേഘലകളില്‍ ശ്രദ്ധേയരായ അഞ്ച് വനിതകളെ അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭാദ്ധ്യക്ഷ കെ. വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.വി സുനില്‍ രാജ് അധ്യക്ഷനായി. സിനിമാനടിയും നാട്ടിപാട്ടിന്റെ കുലപതിയുമായ മോനാച്ചയിലെ എം. തമ്പായി അമ്മ, 59-ാമത്തെ വയസ്സില്‍ സാക്ഷരതയിലൂടെ ഏഴാം തരം പാസ്സായ നഗരസഭാംഗം കൂടിയായ തൈക്കടപ്പുറം അഴിഞ്ഞലയിലെ പി.കെ ലത, അര്‍ബുദ രോഗത്തോട് മല്ലിട്ട് ജീവിക്കുന്ന കഥ, കവിത എഴുത്തുകാരിയും സിനിമാ നടിയുമായ സിജി രാജന്‍, കലാ -സാമൂഹ്യ-സാംസ്‌കാരിക -രാഷ്ട്രീയ മേഘലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മോനാച്ച സ്വദേശിനി ടി.വി ഭാഗീരഥി, എഴുത്തുകാരിയും സ്വന്തമായി ലൈബ്രറിയും നടത്തി വരുന്ന ഫെറീന കോട്ടപ്പുറം തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ലയണ്‍സ് സോണ്‍ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ പൂച്ചക്കാട്, ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് അഷ്റഫ് എം ബി മൂസ, മുന്‍ പ്രസിഡന്റ് ജെയ്‌സണ്‍ തോമസ്, ക്ലബ്ബ് സെക്രട്ടറി സിഎം കുഞ്ഞബ്ദുല്ല, ഖജാന്‍ജി കെ പി സലാം, പ്രോഗ്രാം ഡയറക്ടര്‍ അനില്‍ വഴുന്നോറടി, വൈസ് പ്രസിഡന്റ് നാരായണന്‍ മൂത്തല്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!