കാഞ്ഞങ്ങാട്:-തൊഴിലാളികളുടെയും,യന്ത്ര ഉപകരണങ്ങളുടെയും ലഭ്യത കുറവ് മൂലം കൃഷി ഉപേക്ഷിക്കുന്നവരെ സഹായിക്കുന്നതിനും പാടശേഖര സമിതി ആവശ്യപ്പെടുന്നതിനനുസരിച്ച് ട്രാക്ടര്‍ ലഭ്യമാക്കുന്നതിനും ആയി കാഞ്ഞങ്ങാട് നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച്
12 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ട്രാക്ടര്‍ കര്‍മ്മ സേനക്ക് കൈമാറി. ടൗണ്‍ഹാള്‍ പരിസരത്ത് വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ അനീശന്‍, കെ സരസ്വതി, കെ പ്രഭാവതി ,കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരയ
സി രവീന്ദ്രന്‍, സി എച്ച് സുബൈദ, പള്ളിക്കൈ രാധാകൃഷ്ണന്‍, കൃഷി ഓഫീസര്‍ പി മുരളീധരന്‍, എഡിസി അംഗങ്ങളായ കെ കെ വത്സലന്‍, എന്‍ നാരായണന്‍, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വികസന സ്റ്റാനികമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ലത സ്വാഗതവും കര്‍മ്മ സേന സെക്രട്ടറി എന്‍ ഉണ്ണികൃഷ്ണന്‍ നന്ദിയുംപറഞ്ഞു.
കര്‍മ്മ സേനയ്ക്ക് പുതിയ ട്രാക്ടര്‍; കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു
