വനിത ദിനത്തില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരെ ആദരിച്ച് അമ്പലത്തറ പോലീസ്

അമ്പലത്തറ : മാര്‍ച്ച് 8 ലോക വനിതദിനത്തില്‍ വ്യത്യസ്ത പരിപാടിയുമായി അമ്പലത്തറ പോലീസ് സ്റ്റേഷന്‍. പോലീസ് സ്റ്റേഷനിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എല്ലാമാസവും കൃത്യമായി ശേഖരിക്കുന്ന പുല്ലൂര്‍ -പെരിയ ഗ്രാമപഞ്ചായത്തിലെ 8 ആം വാര്‍ഡിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ ആയ പ്രീതി, സറീന എന്നിവരെ സ്റ്റേഷനില്‍ വച്ച് ആദിരിച്ചു കൊണ്ടാണ് ലോക വനിത ദിനം വ്യത്യാസ്ഥമാക്കിയത്. സ്റ്റേഷനില്‍ ചേര്‍ന്ന ആദരിക്കല്‍ ചടങ്ങില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ് -ഇന്‍സ്പെക്ടര്‍ ലതിഷ് കെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി.പോലീസ് അസോസിയേഷന്‍ ജില്ല ജോയിന്‍ സെക്രട്ടറി പ്രമോദ്, പി ആര്‍ ഒ വിനോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പോലീസ് അസോസിയേഷന്‍ കമ്മിറ്റി അംഗം രജിത സ്വാഗതവും പ്രിയേഷ്‌കുമാര്‍ നന്ദിയും എ എസ് ഐ സുഗന്ധി ചടങ്ങില്‍ അധ്യക്ഷതയുംവഹിച്ചു

error: Content is protected !!