മാങ്ങ പറിക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ വീണു മരിച്ചു; ചിറപ്പുറത്തെ എന്‍ പി ഇബ്രാഹിം ആണ് മരിച്ചത്

നീലേശ്വരം: മാങ്ങ പറിക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ വീണു മരിച്ചു. ചിറപ്പുറം ജമാഅത്ത് പള്ളിക്ക് സമീപത്തെ എന്‍ പി ഇബ്രാഹിം (70) ആണ് മരണപ്പെട്ടത് .ഇന്നലെ ഉച്ചയോടെ വീട്ടുപറമ്പിലെ മാവില്‍ നിന്നും മാങ്ങ പറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഷബാന, ഷിഹാബ്. മരുമക്കള്‍: റിയാസ് (പടന്ന), മുബഷീറ (കോട്ടപ്പുറം). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ കരീം, അബൂബക്കര്‍, അബ്ദുല്‍ റസാക്ക്, അസൈനാര്‍, റഫീഖ്, ഷെരീഫ, സൈനബ,സുബൈദ,നബീസ.

error: Content is protected !!