കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ ഫണ്ട് ശേഖരണാര്‍ത്ഥം നടപ്പിലാക്കുന്ന ഡയാലിസിസ് ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം ഗള്‍ഫ് വ്യവസായി റഷീദ് കുശാല്‍ നഗര്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ഹബിബ് കുളിക്കാടിന് ആദ്യ ഫണ്ട് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഡയാലിസിസ് സെന്റെര്‍ അഡ്മിനസ്‌ട്രേറ്റര്‍ ഷാഹിദ് പുതിയ വളപ്പ്, സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ സി കെ കരീം, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍ റഹ്‌മാന്‍ വണ്‍ഫോര്‍, ബഷീര്‍ മാട്ടുമ്മല്‍, ഷറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ, സി എച്ച് മുഹമ്മദ്കുഞ്ഞി, ബഷീര്‍ ജിദ്ധ, സമീര്‍ എം എ , മുഹമ്മദ് കുഞ്ഞിഎം എച്ച്, ഇഖ്ബാല്‍ കൂളിക്കാട് എന്നിവര്‍പസംബന്ധിച്ചു.
ചിത്താരി ഡയാലിസിസ് സെന്റര്‍ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു; ഡയാലിസിസ് ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം ഗള്‍ഫ് വ്യവസായി റഷീദ് കുശാല്‍ നഗര്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ഹബിബ് കുളിക്കാടിന് ആദ്യ ഫണ്ട് നല്‍കി നിര്‍വഹിച്ചു
