മുന്നാട്: പീപ്പിള്‍സ് കോളേജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ‘ഹെറിറ്റേജ്’ എന്ന പേരിലാണ് എക്സിബിഷന് സംഘടിപ്പിച്ചത്.ലോക ചരിത്രം,ഇന്ത്യ ചരിത്രം,കേരള ചരിത്രം,കാസര്‍കോടിന്റെ പ്രാദേശിക ചരിത്രം എന്നിവ ഉള്കൊള്ളിച്ചിട്ടുള്ള 100 മികച്ച കട്ട് ഔട്ട്കള്‍,അന്യം നിന്ന് പോകുന്ന പഴയ കാലഘട്ടത്തിലെ പണി ആയുധങ്ങള്‍ ,ഗൃഹോപകരണങ്ങളെന്നിവയുടെ പ്രദര്‍ശനം, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ ജനനം മുതല്‍ മരണം വരെ യുള്ള കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളെ ഉള്കൊള്ളിച്ചുകൊണ്ടുള്ള ഫോട്ടോയും ചരിത്രവും,ഉത്തര മലബാറിലെ വ്യത്യസ്തങ്ങളായ നിരവധി തെയ്യങ്ങളുടെ ഫോട്ടോയും ചരിത്രവും എന്നിവ എക്സിബിഷനില്‍ ഉണ്ടായിരുന്നു വിദ്യാര്‍ത്ഥികളും നാട്ടുകാരുമായ് നിരവധി ആളുകള്‍ കാണാന്എത്തി..ശ്രീ. എം.അനന്തന് ഉത്ഘാടനം ചെയ്തു, പ്രിന്‍സിപ്പാള്‍ഡോ.സി.കേ.ലൂക്കോസ് അധ്യക്ഷനായി,കാസര്‍കോട് കോ – ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി ഭരണ സമിതി അംഗങ്ങള്‍ ആയ ഓമന രാമചന്ദ്രന്, ഇ.രാഘവന്, എ. വിജയന്, എം. ലതിക, കോളജ് യൂണിയന് ചെയര്മാന് അഭിനന്ദ് എ കേ,അധ്യാപകരായ സുരേഷ് പെയ്യങ്ങാനം,സജിത്ത് അതിയാമ്പൂര്, ഹരിപ്രിയ,രാജേഷ് കുമാര്‍ എം, പിടിഎ വൈസ് പ്രസിഡന്റ് കരുണാകരന് വിസ്മയ , ഇ.മോഹനന് എന്നിവര്‍ സംസാരിച്ചു,ഫാത്തിമത്ത് ഷംന സ്വാഗതവും അമൃത നന്ദിയുംപറഞ്ഞു.
മുന്നാട് പീപ്പിള്‍സ് കോളജില്‍ ചരിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു
