കാഞ്ഞങ്ങാട്: ദേശീയ വനിതാ ദിനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വനിതാ വിംഗിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളോടെ വിപുലമായി ആചരിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന പരിപാടികള്‍ കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് ഉല്‍ഘാടനം ചെയ്തു.വനിതാ വിംഗ് ജില്ല പ്രസിഡണ്ട് രേഖ മോഹന്‍ദാസ് അദ്ധ്യക്ഷയായി.
വനിതാ വിംഗ് ജില്ല ജനറല്‍ സെക്രട്ടറി മായ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ.ആസീഫ് മുഖ്യാതിഥിയായി. ‘സര്‍ക്കാര്‍ ക്ഷേമ പദ്ധതിയും ആനുകൂല്യങ്ങളും ‘എന്ന വിഷയത്തില്‍ വി.അബ്ദുള്‍ സലാം (എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഐടി / ഷോപ്പ്‌സ് ആന്റ് കമഴ്‌സില്‍ എസ്റ്റാബ്ലിഷ്‌മെന്റ്) ‘ആരോഗ്യവും കരുത്തും എന്ന വിഷയത്തില്‍ ഡോ: പി.റോഷിത (എം ഡി, ഡോ.റോഷിതാസ് വൂമണ്‍ ഹെല്‍ത്ത് ക്ലീനിക്,കാസര്‍ഗോഡ് ) എന്നിവരും ക്ലാസെടുത്തു.
വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി സരിജ ബാബു,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ലൗലി വര്‍ഗ്ഗീസ്,രാധാ സുരേന്ദ്രന്‍, ലീലാവതി,സജ്‌ന,രതീദേവി, സുചിത്ര പിള്ള, റീത്ത പത്മരാജ്,ജില്ലാ സെക്രട്ടറിമാരായ ലീല തമ്പാന്‍,ദീപ ജയരാജ്,രാജി,ഗീത,സുനിത റെജി,ഷീജ മോഹന്‍, പ്രസന്ന ചന്ദ്രന്‍ (സെക്രട്ടറിയേറ്റ് മെമ്പര്‍ വനിതാ വിംഗ് ജില്ല കമ്മിറ്റി) എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് വനിത വിംഗ് പ്രസിഡണ്ട് ശോഭന ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
