ആദ്യ തെയ്യക്കാഴ്ച്ചയുടെ വിസ്മയത്തില്‍ വിദേശി സംഘം

നീലേശ്വരം:ആദ്യമായി കേരളത്തിലേക്കുള്ള യാത്രയില്‍ തന്നെ തെയ്യക്കാഴ്ച്ച സാധ്യമായതിന്റെ നിര്‍വൃതിയിലാണ് യു കെയില്‍ നിന്നുള്ള 22 അംഗ സംഘം.17 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനത്തില്‍ സന്ധ്യയോടെയാണ് സംഘം കഴകത്തിലെത്തിയത്.

ഇന്ത്യന്‍ വംശജയും യു കെ താമസക്കാരിയുമായ ചാന്ദിനിയുടെ യോഗ റിട്രീറ്റിന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. നീലേശ്വരം ഹെര്‍മിറ്റേജിലേക്കെത്തിയ സംഘം പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞ് ജനറല്‍ മാനേജര്‍ ജയന്റെ കൂടെയാണ് ക്ഷേത്രത്തിലെത്തിയത്.

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടവും കാലിച്ചാന്‍ ദൈവവും കാണുകയും ചെയ്തു.ആദ്യമായാണ് കേരളത്തിലേക്ക് എത്തുന്നതെന്നും അ യാത്രയില്‍ തന്നെ ഒരുപാട് കേട്ടറിഞ്ഞ തെയ്യത്തെ കാണാനും മനസിലാക്കാനും പറ്റിയതില്‍ സന്തോഷമുണ്ടെന്നും സംഘാംഗങ്ങള്‍ പറയുന്നു.ഇന്ത്യയുടെ പല ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും തെയ്യം ഒരു ആഗ്രഹമായിരുന്നുവെന്നും പെരുങ്കളിയാട്ടത്തെക്കുറിച്ച് മനസിലാക്കിയപ്പോള്‍ ആദ്യ തെയ്യക്കാഴ്ച്ച ഇത്തരം വലിയൊരു ചടങ്ങില്‍ തന്നെ ആയതില്‍ വലിയ സന്തോഷമുണ്ടെന്നും ടീം ലീഡര്‍ കൂടിയായ ചാന്ദിനി പറയുന്നു.യു കെ, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്‍പടെ 22 പേര്‍ അടങ്ങുന്നതായിരുന്നുസംഘം.

error: Content is protected !!