കാഞ്ഞങ്ങാട് : ലഹരിവിരുദ്ധ പോരാട്ടത്തിന് യോജിച്ചിറങ്ങാന് ജമാഅത്ത്,ക്ഷേത്ര കമ്മിറ്റികളുടെ തീരുമാനം.കാഞ്ഞങ്ങാട് മീനാപ്പീസ് ജമാഅത്ത് കമ്മിറ്റി അംഗങ്ങളും കൂറുംബ ക്ഷേത്ര പ്രാദേശികതല കമ്മിറ്റി അംഗങ്ങളും മഠം കമ്മിറ്റി അംഗങ്ങളുമാണ് യോജിച്ച തീരുമാനമെടുത്തത്.
ലഹരിവിമുക്തമാക്കുക എന്ന സന്ദേശമുയര്‍ത്തി പ്രദേശത്തെ കടകളില്‍ ചെല്ലാനും ആളുകളെ നേരില്‍ക്കണ്ട് സംസാരിക്കാനും തീരുമാനിച്ചു. ക്ഷേത്രകമ്മിറ്റിയുടെയും ജമാഅത്ത് കമ്മിറ്റിയിലെയും ഭാരവാഹികള്സംസാരിച്ചു.
കാഞ്ഞങ്ങാട് ലഹരിക്കെതിരെ യോജിച്ച് പോരാടാന്‍ ക്ഷേത്ര-ജമാഅത്ത് കമ്മിറ്റികള്‍
