കാഞ്ഞങ്ങാട് : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം അംഗീകൃത പ്രീ-സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ശാസ്‌ത്രോത്സവം, ഗണിതോത്സവം ജി.യു.പി.എസ് പുല്ലൂരില്‍ നടന്നു. പ്രകൃതി നിരീക്ഷണത്തിലൂടെ ഗണിതാശയങ്ങളും ശാസ്ത്ര ചിന്തകളും വളര്‍ത്തിയെടുക്കുന്നതിനുള്ള വിവിധങ്ങളായ തന്ത്രങ്ങള്‍ തിരിച്ചറിയുന്നതിനാണ് പ്രീ സ്‌കൂളുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ വൈസ് പ്രസിഡന്റ് പ്രശാന്തി അനീഷ് അധ്യക്ഷത വഹിച്ചു. പ്രീ-പ്രൈമറി അധ്യാപികരായ എന്‍. ഹേമലത, എം വി ശ്രീജ, രമ്യ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 40 രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം പരിപാടിവന്‍വിജയമാക്കി.
സമഗ്രശിക്ഷ കേരളം പ്രീ-സ്‌കൂള്‍ ശാസ്‌ത്രോത്സവം, ഗണിതോത്സവം ജി യു പി എസ് പുല്ലൂരില്‍ നടന്നു
