പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തോടനുബന്ധിച്ച് മൂകാംബിക ട്രാവല്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് രോഗികള്‍ക്ക് ചികിത്സാ സഹായം കൈമാറി

പാണത്തൂര്‍ : മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ശ്രീ മൂകാംബിക ട്രാവല്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം കൈമാറി. അസുഖ ബാധിതരായി ചികില്‍സയില്‍ കഴിയുന്നകാലിച്ചാനടുക്കത്തെ തങ്കപ്പന്‍ , പാണത്തൂരിലെ ചൈതന്യ , വെള്ളക്കലിലെ സതി ബാബുരാജ് എന്നിവര്‍ക്കാണ് 5000 രൂപ വീതം ചികില്‍സാ സഹായം. ക്ഷേത്ര തിരുമുറ്റത്ത് വച്ച് നടന്ന ചടങ്ങില്‍ ക്ഷേത്ര ട്രസ്റ്റിയംഗം കാട്ടൂര്‍ മധുസൂദനന്‍ നായര്‍ തുക കൈമാറി. കളിയാട്ടത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റിയംഗവും, മൂകാംബിക ട്രാവന്‍സിന്റെ ഉടമയുമായ കാട്ടൂര്‍ വിദ്യാധരന്‍ നായരാണ് തുക നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും ഒരു രോഗിക്ക് മാസം 5000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കിയിരുന്നു. പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം കെ.കെ. വേണുഗോപാല്‍, ജി. രാമചന്ദ്രന്‍, ഷിബു പാണത്തൂര്‍, എം.കെ. സുരേഷ്, അനിത സിസ്റ്റര്‍, വൈഷ്ണവ് വിദ്യാധരന്‍, ആദിത്യന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!