കാഞ്ഞങ്ങാട്:- മെന്റര്‍ ഷിപ്പ് പ്രോഗ്രാമിനായി തെരഞ്ഞെടുത്ത സംസ്ഥാനത്തെ 11നഗര കുടുംബശ്രീ സി ഡി എസ് കളില്‍ ഒന്നായ കാഞ്ഞങ്ങാട് നഗരസഭ സിഡിഎസ് സെക്കന്‍ഡ് അര്‍ബന്‍ സബ്മിറ്റും നഗരോത്സവ് 2025 നടന്നു. അയക്കൂട്ട, സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടത്തുന്നതിനും വേണ്ടിയാണ് ചലനം മെന്റര്‍ഷിപ്പ് പ്രോഗ്രാം നടപ്പിലാക്കിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. അഹമ്മദലി അധ്യക്ഷത വഹിച്ചു. മെന്റര്‍ അയല്‍ക്കൂട്ടം മെന്റര്‍ എഡിഎസ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള നിര്‍വഹിച്ചു. കുടുംബശ്രീയുടെ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ്. ജില്ലാ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍. സി. എച്. ഇക്ബാല്‍ നിര്‍വഹിച്ചു. മെന്റര്‍, കോര്മെന്റര് ,എന്നിവരെ ജില്ലാ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ ഡി. ഹരിദാസ് ആദരിച്ചു.
ചലനം മെമ്പര്‍ഷിപ്പ് പ്രോഗ്രാമിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വീഡിയോ അവതരണം നടത്തി. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കോര്‍ മെന്റര്‍ ജി. മനു, മെന്റര്‍ വി. പി.വസന്ത, എന്നിവരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ലത, കെ. വി സരസ്വതി, കെ. ,അനീശന്‍, കെ. പ്രഭാവതി, കൗണ്‍സിലര്‍മാരായ ഫൗസിയ ഷെരീഫ്, നജ്മ റാഫി, കെ കെ ബാബു, എന്‍. അശോക് കുമാര്‍, വി. വി ശോഭ, സി ഡി എസ് 1 ചെയര്‍പേഴ്സണ്‍ സൂര്യ ജാനകി, ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ്, വൈസ് ചെയര്‍പേഴ്സണ്‍ പി. വി. ശശികല കുടുംബശ്രീ ജില്ലാ മിഷന് ജീവനക്കാരായ പി രക്തനേഷ്, കെ.പി,രമ്യ മോള്, കെ നിമിഷ, എ രജനി, പി പി അഖില്‍ രാജ്, കെ ഷീബ, ഇ ടി ശ്രീവിദ്യ, എം ശ്രീഷ്മഎന്നിവര് സംസാരിച്ചു. കുടുംബശ്രീ സെക്കന്‍ഡ് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ സുജിനി സിറ്റി മിഷന് മാനേജര്‍ ബിനീഷ് ജോയ്നന്ദിയുംപറഞ്ഞു
