കാഞ്ഞങ്ങാട് : പെരളം റെഡ് യങ്ക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ ഗ്രാമോത്സവം സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ബിനുപെരളം സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ,കെ.സീത ,എം.വി നാരായണന്‍, പ്രോഗ്രാംകണ്‍വീനര്‍ രാജേഷ് കുമാര്‍ , വി.നാരായണന്‍ ,പിനാരായണന്‍ ,പി.കുഞ്ഞിക്കേളു ,ടി. ബിന്ദു , ഹരീഷ് ടി എന്നിവര്‍ സംസാരിച്ചു മനുഷ്.ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മഹാരാഷ്ട്ര ,തെലുഗാന ,ഹരിയാന ,തമിഴ്‌നാട് .എന്നീ സംസ്ഥാനങ്ങളിലെ 60 കലാകാരമാര്‍ ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പെരളം റെഡ് യങ്ക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഇന്ത്യന്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു
