കരിന്തളം: കോളംകുളത്ത് വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. കോളംകുളത്തെ ചോരേട്ട് ദേവസ്യയുടെ വീടിനാണ് ഇന്നലെ രാത്രി ഒരു മണിയോടെ തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്ന് കരുതുന്നു. അടുക്കളയിലെ ചിമ്മിനിയില്‍ ഉണങ്ങാനിട്ട 2 ക്വിന്റലോളം റബര്‍ ഷീറ്റുകള്‍ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങള്‍, വയറിംഗ് തുടങ്ങിയവയും പൂര്‍ണമായും നശിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും തീ കത്തിയമര്‍ന്നിരുന്നു. ആളപായമില്ല.
കോളംകുളത്ത് വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം
