നീലേശ്വരം: ജനാധിപത്യ ഭരണഘടനയില്‍ സര്‍ക്കാരോ സു പ്രീംകോടതിയോ പാര്‍ല മെന്റൊ അല്ല പരമാധികാരികള്‍. ജനങ്ങളാണ് ജനാധിപത്യ ഭരണത്തില്‍ പരമാധികാ രികളെന്ന് ഞാന്‍ വിശ്വസിക്കു ന്നുന്നതെന്ന് ഗോവാ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള. പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള നടന്ന’മാനവീയം സൗ ഹൃദ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 16 വയസുവരെ വിദ്യാര്‍ ഥികള്‍ക്ക് മാതൃഭാഷ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ പ്രഭാവത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന് മഹത്തായ ഒരു കലാരൂപമായി ഈ പെരുങ്കളിയാട്ടത്തെ കാണുകയാണയെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യ ക്ഷനായി. കേരള പൂരക്കളി അക്കാദമി ചെയര്‍മാന്‍ കെ.കു ഞ്ഞിരാമന്‍,മുന്‍ കണ്ണൂര്‍സര്‍വ്വകലാശാല വൈസ് ചാന്‍സി ലര്‍ ഖാദര്‍ മാങ്ങാട്, കെ.കു ഞ്ഞിരാമന്‍, ഡോ.മണികണ്ഠന്‍ മേലത്ത്,അഡ്വ.കെ.കെ. രാജഗോപാല്‍, പി.രമേശന്‍, പി. കു ഞ്ഞികൃഷ്ണന്‍ എന്നിവര്‍സംസാരിച്ചു.
ജനങ്ങള്‍ പരമാധികാരികള്‍:പി.എസ്.ശ്രീധരന്‍ പിള്ള
