സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന കേശവ്ജിയുടെ അനുസ്മരണം നടത്തി; പയ്യാവൂര്‍ പി പി മാധവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി

അമ്പലത്തറ: സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന കേശവ്ജിയുടെ ഇരുപതാം ചരമവാര്‍ഷികം ആചരിച്ചു. കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ നടത്തിയ യോഗത്തില്‍ പയ്യാവൂര്‍ പി പി മാധവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പരപ്പ ബാലന്‍ മാസ്റ്റര്‍, കെ.വി.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.വി നാരായണന്‍ അധ്യക്ഷനായിരുന്നു. വേണുഗോപാലന്‍ ചുണ് ചുണ്ണംകുളം, അശോകന്‍ മീങ്ങോത്ത് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. പി വി ജയരാജ് സ്വാഗതവും ഗോപി മുളവന്നൂര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!