ഭക്തമാനസങ്ങള്‍ക്ക് ദര്‍ശന പുണ്യം: കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവം സമാപിച്ചു

മാവുങ്കാല്‍:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കല്യാണം മുത്തപ്പന്‍ തറ ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ വിവിധ പരിപാടികളാടെ നടന്നു വന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് പ്രൗഢമായ സമാപനം. സമാപന ദിവസമായ ഇന്ന് വെളുപ്പിന് തിരുവപ്പന വെള്ളാട്ടം അരങ്ങിലെത്തി.
നാടിന്റെ നാനാഭാഗളില്‍ നിന്നായി അനേകം വിശ്വാസികള്‍ ഇന്ന് അതിരാവിലെ തന്നെ ദൈവദര്‍ശനത്തിനായി മടപ്പുര മുറ്റത്തെയിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി സര്‍വൈശ്വര്യ വിളക്ക് പൂജയും,ജില്ലാതല കൈകൊട്ടി കളി മല്‍സരവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
ദൈവത്തെ മലകയറ്റല്‍ ചടങ്ങോടു കൂടി മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോല്‍സവം സമാപിച്ചു.
മടപ്പുര കമ്മിറ്റി ഒരുക്കിയ പ്രസാദവും അന്നദാനവും സ്വീകരിച്ചാണ് നാട്ടുകാരും വിശ്വാസികളുംമടങ്ങിയത്.

error: Content is protected !!