തൃക്കരിപ്പൂര്‍ : പെരുങ്കളിയാട്ടത്തിന്റെ ശോഭ കെടുത്തും രീതിയില്‍ ഗാനമേളക്കിടയില്‍ തമ്മിലടിച്ച 26 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഇന്നലെ രാത്രി 12 മണിയോടെ എളമ്പച്ചി മിനി സ്റ്റേഡിയത്തില്‍ നടന്ന ഗാനമേളക്കിടയിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എളമ്പച്ചിയിലെ വിഷ്ണു, ഗോകുല്‍, വിനീഷ് , ആദിത്യന് ,വിനീഷ്, ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ ശരത്ത് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 20 പേര്‍ക്കുമെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
രാമവില്യം കഴകം പെരുങ്കളിയാട്ടം: ഗാനമേളക്കിടയില്‍ വളണ്ടിയര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 26 പേര്‍ക്കെതിരെ കേസ്
