കുണ്ടംകുഴി:കുണ്ടംകുഴിയിലെ കലാകായിക സംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം രാഘവന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം ഇന്ന് രാവിലെ ഏഴുമണിക്ക് സിപിഐ എം നേതൃത്വത്തില്‍ പ്രഭാതഭേരി പതാക ഉയര്‍ത്തല്‍ എന്നിവ ഉണ്ടായി. വൈകുന്നേരം ആറുമണിക്ക് സഹൃദയ കുണ്ടംകുഴി, നാട്ടുവാര്‍ത്തയുടെ സഹകരണത്തോടെ ജില്ലാതല സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കും.പ്രമുഖ സാംസ്കാരിക പ്രഭാഷകന്‍ വത്സന് പിലിക്കോട് സമ്പന്ധിക്കും.ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നോളം ഗായിക – ഗായകന്മാര് ഗാനാലാപന മത്സരത്തില്‍ അണിനിരക്കും. ജേതാക്കള്‍ക്ക് രണ്ടാമത് എം രാഘവന് സ്മാരക പുരസ്കാരം സമ്മാനിക്കും.
കുണ്ടംകുഴിയില്‍ ജില്ലാതല സിനിമാഗാനാലാപന മത്സരം ഇന്ന്; വത്സന് പിലിക്കോട് ഉദ്ഘാടനം ചെയ്യും
