കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു

പെരിയ :കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ – ആരോഗ്യം ആനന്ദം പരിപാടിയുടെ ഭാഗമായി പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റേയും സിമെറ്റ് നഴ്‌സിംഗ് കോളേജിന്റേയും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും സ്‌ക്രീനിംഗ് ക്യാമ്പും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.സി മെറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ജെയിംസ് ചാക്കോ അധ്യക്ഷത വഹിചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: രമേഷ്.ഡി.ജി ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലത എന്നിവര്‍ സംസാരിച്ചു. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സല്‍മത്ത്. ഒ.ടി. സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ ബെല്‍ജി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്‌കിറ്റുംഅവതരിപ്പിച്ചു.

error: Content is protected !!