സൗത്ത് ചിത്താരി മുസ്ലിം ലീഗ് 30 ദിവസത്തെ ഇഫ്താറിന് തുടക്കമായി

കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇഫ്താര്‍ വിരുന്നിന് തുടക്കമായി. ചടങ്ങിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ നിര്‍വഹിച്ചു. റമദാനിലെ മുപ്പത് ദിവസങ്ങളിലും സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജീകരിച്ച ഇഫ്താര്‍ ടെന്റ്റിലാണ് സമൂഹ നോമ്പ് തുറ ഒരുക്കിയിരിക്കുന്നത്. ജമാഅത്ത് ഖത്തീബ് സൂഫി ബാഖവി കുറ്റ്യാടി പ്രാര്‍ത്ഥന നടത്തി. വാര്‍ഡ് പ്രസിഡണ്ട് ബഷീര്‍ മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ബാസ്,മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്,സെക്രട്ടറി ഹമീദ് ചേരെക്കാടത്ത്,പഞ്ചായത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി, ദേശീയ കൗണ്‌സിലര്‍ എ.ഹമീദ് ഹാജി,മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നദീര്‍ കൊത്തിക്കാല്‍,വാര്‍ഡ് മെമ്പര്‍ സി.കെ.ഇര്‍ഷാദ്, ജമാഅത്ത് ജനറല്‍ സെക്രട്ടറി ശറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ തുടങ്ങിയവര്‍ സംസാരിച്ചു.സി. കെ. അബ്ദുല്‍ റഹിമാന്‍ ,മജീദ് ചിത്താരി നേതൃത്വം നല്‍കി.ട്രഷറര്‍ പി.അബ്ദുള്ള ഹാജി ജിദ്ദനന്ദിപറഞ്ഞു

error: Content is protected !!