ഗവ: വനിത ഐ ടി ഐ ഹരിത കലാലയമായി പ്രഖ്യാപിച്ചു

കരിന്തളം: ഭീമനടിയില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി ബിജെ എം ഗവ.വനിത ഐ ടി.ഐ ഹരിത കലാലയമായി പഞ്ചായത്തു വൈ.പ്രസിഡന്റ് പി.സി. ഇസ്മയില്‍ പ്രഖ്യാപിച്ചു. മാലിന്യ സംസ്‌കരണം, ജൈവ വൈവിധ്യം, ഊര്‍ജ്ജ സംരക്ഷണം മേഖലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഹരിത കാമ്പസ് ആയി ഹരിത കേരള മിഷന്‍ ഐ.ടി.ഐ സര്‍ട്ടിഫൈ ചെയ്തത്.
പ്രഖ്യാപനയോഗത്തില്‍ പ്രിന്‍സിപ്പാള്‍ ടി.വി. ദിലീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.വി. രാജീവന്‍ സംസാരിച്ചു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.കെ. രാഘവന്‍ ക്ലാസ്സെടുത്തു. പ്രമീള സ്വാഗതവും ദീപ മോള്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!