സമഗ്രശിക്ഷ കേരളം പ്രീ-സ്‌കൂള്‍ ശാസ്‌ത്രോത്സവം നടന്നു;  ബേക്കല്‍ സബ്ജില്ലാതല ഉദ്ഘാടനം പുതിയകണ്ടം ജി.യു.പി സ്‌കൂളില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി മധു ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ  കേരളം സംഘടിപ്പിക്കുന്ന പ്രീ-സ്‌കൂള്‍ ശാസ്‌ത്രോത്സവം, ഗണിതോത്സവം ബേക്കല്‍ സബ്ജില്ലാതല ഉദ്ഘാടനം ജി.യു.പി.എസ് പുതിയകണ്ടം സ്‌കൂളില്‍ നടന്നു. പ്രകൃതി വിസ്മയങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ച് നേരനുഭവങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ശാസ്‌ത്രോത്സവം, ഗണിതോത്സവം സംഘടിപ്പിക്കുന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മധു എം.വി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.വി.ഉമാദേവ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.എം ദിലീപ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.ബേക്കല്‍ ബി.ആര്‍.സി ട്രെയിനര്‍ എം.എച്ച് അബ്ദുള്‍ സലാം രക്ഷാകര്‍തൃ ശാക്തികരണ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രഥമാധ്യാപിക കെ. ശോഭ,പ്രീ-പ്രൈമറി അധ്യാപിക ശാന്ത, സ്റ്റാഫ് സെക്രട്ടറി പി. ജിതേഷ് എന്നിവര്‍സംസാരിച്ചു.

error: Content is protected !!