കണ്ണൂരില്‍ ജനവാസമേലയില്‍ ഭീതി പരത്തി കാട്ടാന: മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ, മയക്കുവെടിവച്ച് പിടികൂടിയേക്കും

കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തി കാട്ടാന. ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് ആലോചന. കുട്ടിയാനയാണ് കാട് ഇറങ്ങി വന്നിട്ടുളളത്. കാട്ടാന ഇറങ്ങിയതിനാല്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈന്തുംകരി, എടപ്പുഴ, കൂമന്‍തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞ.

ആനയെ തുരത്താന്‍ വനംവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയുടെ തുമ്പിക്കൈയുടെ ഭാഗത്ത് പരിക്കേറ്റതായി സംശയമുണ്ട്. വീണ് പരിക്ക് പറ്റിയതായാണ് സംശയം. അവശനിലയിലായ ആന റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് കാട്ടാന കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തിയത്.

error: Content is protected !!