കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടത്തിന്റെ ഭാഗമായി ഒരുക്കിയ കൈകൊട്ടി കളി മല്‍സരം: യംഗ് ഇന്ത്യന്‍സ് വലിയപൊയില്‍ ജേതാക്കളായി

മാവുങ്കാല്‍: കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടത്തിന്റെ ഭാഗമായി ഒരുക്കിയ കൈകൊട്ടി കളി മല്‍സരം ശ്രദ്ധേയമായി. ജില്ലയിലെ വിവിധ ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ യംഗ് ഇന്ത്യന്‍സ് വലിയപൊയില്‍ ജേതാക്കളായി.
ജോളി യൂത്ത് സെന്റര്‍ അടോട്ട് രണ്ടാം സ്ഥാനം നേടി. ശ്രീ ശങ്കരനാരായണ വാഴുന്നോറടി,പ്രിയദര്‍ശിനി തച്ചങ്ങാട്,റെഡ് സ്റ്റാര്‍ പലത്തേര മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടി.മികച്ച ഡാന്‍സറായി യുവധാര ആലക്കോട്ടെ നീരജിനെ തെരഞ്ഞെടുത്തു.
മുത്തപ്പന്‍ മടപ്പുര ക്ഷേത്രം മുന്‍ പ്രസിഡന്റ് കെ വേണുഗോപാലന്‍,രക്ഷാധികാരി എന്‍ പി ബാലകൃഷ്ണന്‍, ക്ഷേത്രം പ്രസിഡ
ന്റ് , എം പി സുധാകരന്‍, സെക്രട്ടറി എ സുനില്‍കുമാര്‍, ട്രഷറര്‍ എ സതീശന്‍, വൈസ് പ്രസിഡന്റ് ടി വി പ്രദീപന്‍,ഇ സുഭാഷ് , ബാബു കോട്ടപ്പാറ ,വൈശാഖ് മാവുങ്കാല്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആയിരത്തിലധികംആളുകള്‍ മത്സരം കാണാന്‍ എത്തിയിരുന്നു.

error: Content is protected !!