കാഞ്ഞങ്ങാട് : വേലാശ്വരം ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷം പുതുവായന ക്യാമ്പയിന്റെ ഭാഗമായി വിനു വേലാശ്വരത്തിന്റെ വെയില്‍ രൂപങ്ങള്‍ കവിത സമാഹാരത്തിന്റെ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് എഴുത്തുകാരിയും സിനിമ പ്രവര്‍ത്തകയുമായ ശുഭ ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സിപിഐഎം ചിത്താരി ലോക്കല്‍ സെക്രട്ടറി പി കൃഷ്ണന്‍ ഉപഹാരം നല്‍കി. എം പി സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. അജാനൂര്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം കെ രവീന്ദ്രന്‍, സിപിഐഎം വേലാശ്വരം ബ്രാഞ്ച് സെക്രട്ടറി ജ്യോതിഷ് ടി പി, പുസ്തക വണ്ടി പ്രവര്‍ത്തകന്‍ നബിന്‍ ഓടയംച്ചാല്‍, വിശ്വഭാരതി ക്ലബ്ബ് സെക്രട്ടറി അജയന്‍ പി വി, എം വിജയന്‍, കെ വി പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഷനില്‍ കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ വി കുമാരന്‍ നന്ദിയും പറഞ്ഞു.
വിനു വേലാശ്വരത്തിന്റെ വെയില്‍ രൂപങ്ങള്‍ കവിത സമാഹാരത്തിന്റെ പുസ്തക ചര്‍ച്ചയും മൂന്നാം പതിപ്പ് പ്രകാശനവും നടന്നു
