കാഞ്ഞങ്ങാട്: നിരവധിയാളുടെ രോഗം ചികില്‍സിച്ച് ഭേദമാക്കിയ പാരമ്പര്യ യുനാനി വൈദ്യാര്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി കൈകൂപ്പി യാചിക്കുകയാണ് . അതിയാമ്പൂരിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി തിലോക് സമാജ് പതി (49) കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സാ സഹായം തേടുന്നത്.1996 മുതല്‍ കാഞ്ഞങ്ങാട് വാടക ക്വാട്ടേഴ്സില്‍ താമസിച്ച് മൂലക്കുരുവിനും മറ്റും പച്ചമരുന്ന് ചികിത്സ നടത്തി വരികയായിരുന്നു തിലോക് സമാജ് പതി .
2021 ലാണ് വൃക്ക രോഗം ബാധിച്ച് രണ്ട് വൃക്കകളും പ്രവര്‍ത്തിക്കാതെ ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായത്. ഇതിനകം ശരീരത്തില്‍ ഒമ്പത് ഓപ്പറേഷനുകള്‍ നടത്തി. ഇതിനിടെ ഷുഗര്‍ പിടിപ്പെട്ട് രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇതില്‍ വലതുകണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇതിനിടെ ദുര്‍ഗ്ഗാ ഹൈസ്‌കൂളില്‍ പഠിക്കുന്ന മൂത്ത മകന്‍ മകന്‍ ദീപ് സമാജ്
വൃക്കക്ക് തകരാര്‍ കണ്ടെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയയുംവിധേയനാക്കുകയും ചെയ്തിരുന്നു. ഇളയ കുട്ടി സാമൂഹ്യ പ്രവര്‍ത്തകന്റെ കാരുണ്യത്തില്‍ ചിന്മയ സ്‌കൂള്‍ പഠിക്കുകയാണ്. ആഴ്ചയില്‍ മൂന്ന് ഡയലീസ് ചെയ്യുന്നുണ്ട്. ഇതുകാരണം ഭാര്യക്ക് ജോലിക്ക് ഒന്നുംപോകാന്‍ പറ്റുന്ന സാഹചര്യമില്ല. ജോലി ചെയ്ത് ഉണ്ടാക്കിയ പൈസകൊണ്ട് നാട്ടില്‍ വിടും സ്ഥലം വാങ്ങാന്‍ തിലോക് സമാജ് പതി പലതവണകളായി അയച്ചു കൊടുത്തെങ്കിലും പിന്നീട് വീട് സ്ഥലവും അനിയന്‍മാര്‍ കൈക്കലാക്കുവായിരുന്നു. അസുഖം പിടികൂടിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലും തിരിഞ്ഞുനോക്കുന്നില്ലയെന്ന് തിലോക് സമാജ് പതി പറഞ്ഞു.
ഭക്ഷണത്തിനും മരുന്നിനും വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ നിര്‍ദ്ധന കുടുംബം. അഡ്വ. മധുസൂദനന്‍ ചെയര്‍മാനായിയും സുകുമാരന്‍ പെരിയച്ചൂര്‍ ജനറല്‍ കണ്‍വീനറുമായിചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പറില്‍ ബന്ധപ്പെടുക.
NAME: SRABANTI SAMAJPATI
A/C: 13460200012533
IFSC :FDRL0001346
FEDERAL BANK KANHANGAD
9746521679
(gpay/phonepay/paytm)
