അരയിപ്പാലം മുതല്‍ മടിക്കൈ പഞ്ചായത്ത് അതിര്‍ത്തിയായ കൂലോംറോഡ് വരെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണം; കോണ്‍ഗ്രസ് നഗരസഭാ ചെയര്‍പേഴ്‌സന് നിവേദനം നല്‍കി

ഉപ്പിലിക്കൈ : കാഞ്ഞങ്ങാട് നഗരസഭയിലെ അരയിപ്പാലം മുതല്‍ മടിക്കൈ പഞ്ചായത്ത് അതിര്‍ത്തിയായ കൂലോംറോഡ് വരെയുള്ള റോഡിനിരുവശവും അറവുമാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നത് കണ്ടെത്താനായി നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുക, പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരസഭ ചെയര്‍പേഴ്‌സന് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് 164 ആം നമ്പര്‍ ബൂത്ത് കമ്മിറ്റി നിവേദനം സമര്‍പ്പിച്ചു. ബൂത്ത് പ്രസിഡന്റ് കെ. കെ. പിഷാരടി, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാജന്‍ തെക്കേക്കര, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, മണ്ഡലം സെക്രട്ടറിമാരായ സുരേശന്‍ പാലോട്ടില്‍, ആലാമി ചേടിറോഡ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. കമലാക്ഷി, എം. നാരായണന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!