കാഞ്ഞങ്ങാട് : കേരളത്തില്‍ വില്പനയും ഉപയോഗവും നിരോധിച്ചതായ പുകയില ഉല്പന്നങ്ങളുമായി ഹോട്ടല്‍ ഉടമ അറസ്റ്റില്‍. വടകരമുക്ക് സ്വദേശി പി ഹാരിസ് (42) നെയാണ് ഇന്നലെ വൈകീട്ട് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്.
മീനാപ്പീസ് ഫിഷറീസ് സ്ക്കൂളിന് സമീപം പൊതുസ്ഥലത്ത് വെച്ചാണ് അറസ്റ്റ് . പോലീസ് വാഹനം കണ്ടപ്പോള്‍ പരുങ്ങുന്നത് കണ്ട യുവാവിനെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ചാക്ക് വാങ്ങി പരിശോധിച്ചതില്‍ ചാക്കില്‍ നിന്നും 14 പാക്കറ്റുകള്‍ അടങ്ങിയ 20 ഓളം കൂള്‍ ലിപ് കവറുകളും 35 ഓളം ഹാന്‍സ് പാക്കറ്റുകളും കണ്ടെടുത്തു. പോലീസ് കേസെടുത്തു. മുന്‍പ് പെട്ടിക്കട നടത്തിയിരുന്ന ഹാരിസിനെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി തവണ പാന്‍ മസാലയുമായി പോലീസ് പിടികൂടിയിട്ടുണ്ട്.
പുകയില ഉല്പന്നങ്ങളുമായി ഹോട്ടല്‍ ഉടമ പിടിയില്‍
