സഹപാഠികളായ ഷെജില്‍ പണിക്കരെയും യുവ കവി വിനു വേലാശ്വരത്തെയും ആദരിച്ച് വെള്ളിക്കോത്ത് ഓര്‍മ്മ 94 ബാച്ച്; വിനു വേലാശ്വരത്തിന്റെ വെയില്‍ രൂപങ്ങള്‍ ചേര്‍ത്ത് പിടിച്ച് സഹപാഠികള്‍

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് എസ് എസ് എല്‍ സി ബാച്ച് ഓര്‍മ്മ 94 ന്റെ നേതൃത്ത്വത്തില്‍ സഹപാഠികളായ പ്രതിഭകളെ ആദരിച്ചു. അനുഷ്ഠാന കലയായ തെയ്യത്തെ നിറ നെഞ്ചിലേറ്റി 51 ഒറ്റക്കോലങ്ങള്‍ കെട്ടിയാടിയ മലബാറിലെ പ്രശസ്തനായ തെയ്യം കലാകാരനും ഗായനുമായ ഷെജില്‍ പണിക്കരെയും, ഫെയ്‌സ്ബുക്കിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി സമൂഹമാധ്യമങ്ങളിലൂടെ വൈറല്‍ ആയി മാറിയ യുവ കവി വിനുവേലാശ്വരത്തെയും ആദരിച്ചു. ചടങ്ങില്‍ വെച്ച് വിനു വേലാശ്വരത്തിന്റെ വെയില്‍ രൂപങ്ങള്‍ എന്ന കവിത സഹപാഠികള്‍ ചേര്‍ത്ത് പിടിച്ചു. ഓര്‍മ്മ ബാച്ച് ചെയര്‍മാന്‍ പ്രമോദ് അടോട്ട് അദ്ധ്യക്ഷനായി. സി.പി ശുഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ഹരീഷ്, ഉണ്ണി പാലത്തിങ്കാല്‍, മായ മാധവന്‍, കെ.എം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഓര്‍മ്മ ബാച്ച് കണ്‍വീനര്‍ വിനു പെരളം സ്വാഗതവും ട്രഷറര്‍ സീമ പ്രഭു നന്ദിയുംപറഞ്ഞു.

error: Content is protected !!