ചുള്ളിമൂല വണ്ണാര്‍വളപ്പ് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം പുനരുദ്ധാരണ കമ്മിറ്റി വിപുലീകരണവും മാതൃസമിതി രൂപീകരണവും ഉദ്ഘാടനവും ആദ്യ ഫണ്ട് ഏറ്റുവാങ്ങലും നടന്നു

മടിക്കൈ :ചുള്ളിമൂല വണ്ണാര്‍വളപ്പ് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനം പുനരുദ്ധാരണ കമ്മിറ്റി വിപുലീകരണവും മാതൃസമിതി രൂപീകരണവും ഉദ്ഘാടനവും ആദ്യ ഫണ്ട് ഏറ്റുവാങ്ങലും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ നിര്‍വഹിച്ചു.
ദേവസ്ഥാന പ്രസിഡന്റ് പി ടി ശശി അധ്യക്ഷനായി. സെക്രട്ടറി കെ സുകുമാരന്‍ പീടിക സ്വാഗതം പറഞ്ഞു. ട്രഷറര്‍ സുകുമാരന്‍ കാണോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ വി ശ്രീനിവാസന്‍, ബിജു പുളുക്കൂല്‍,
വാര്‍ഡ് മെമ്പര്‍ ടി രാജന്‍. മഠത്തിനട്ട് രാജന്‍, കൃഷ്ണന്‍ നിട്ടൂര്‍ ചെമ്പിലോട്ട്, കെ ആര്‍ രഞ്ജിത്ത്, ഭാസ്‌കരന്‍ നായര്‍ ചുള്ളിവിട്, നാരായണന്‍ നായര്‍ മണിയറ വീട് , സത്യന്‍ ചുള്ളിമൂല എന്നിവര്‍ സംസാരിച്ചു. ആദ്യ ഫണ്ട് സുധാകരന്‍ പോത്തന്‍കൈയില്‍ നിന്നും വാര്‍ഡ് മെമ്പര്‍ രാജന്‍ഏറ്റുവാങ്ങി.

error: Content is protected !!