കാഞ്ഞങ്ങാട് : ഓട്ടോറിക്ഷകളില്‍ ഫിറ്റ്‌നസ്സ് പരിശോധനക്ക് പോകുമ്പോള്‍ ‘സൗജന്യ യാത്ര’ സ്റ്റിക്കര്‍ പതിച്ചിരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍ ടി ഓഫീസിലേക്ക് തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വാഹനങ്ങളില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ പതിച്ചാല്‍ യാത്രക്കാരോട് കൂലി ആവശ്യപ്പെടുമ്പോള്‍ തര്‍ക്കത്തിന് കാരണമാകും. നിയമം പാലിച്ച് ഓടുന്ന തൊഴിലാളികള്‍ക്ക് ഈ നിയമം വളരെ പ്രയാസകരമാണ്. തൊഴിലാളി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച് സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ പ്രസിഡന്റ് പി. എ. റഹ്‌മാന്‍ അദ്ധ്യക്ഷനായി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ ,ടി.വി. വിനോദ്, സി എച്ച് കുഞ്ഞമ്പു , പി കൃഷ്ണന്‍, പി. രാഘവന്‍, യു.കെ. പവിത്രന്‍, ലോഹിതാക്ഷന്‍ കെ.ടി, ടി.സുഭാഷ് , കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉണ്ണി നായര്‍സ്വാഗതംപറഞ്ഞു.
ഓട്ടോറിക്ഷകളില്‍ സൗജന്യ യാത്ര സ്റ്റിക്കര്‍ :സി ഐ ടി യു യൂണിയന്‍ ആര്‍ ടി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
